സ്കൂള്‍ തുറക്കുന്നത് പ്രമാണിച്ച് അധികം ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാന്‍ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. സിഎംഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ച് ചേർത്തു. ഉദ്യോഗസ്ഥര്‍ക്ക് പുതിയ കണ്‍സഷന്‍ സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നല്‍കി.
ജൂണ്‍ 3ന് പുതിയ അധ്യയന വർഷം തുടങ്ങും. വിദ്യാര്‍ഥികളുടെ യാത്ര ബുദ്ധിമുട്ടിന് പരിഹാരം കാണാൻ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം നടന്നത്. ബസുകള്‍ എത്രയും വേഗം നിരത്തിലേക്ക് ഇറക്കാൻ തീരുമാനിച്ചു. മഴ കാരണം പ്രതികൂല കാലാവസ്ഥയില്‍ സര്‍വീസ് ഓപ്പറേഷന്‍ ചെലവ് കുറച്ച് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സിഎംഡി എല്ലാ യൂണിറ്റ് അധികാരികളോടും ആവശ്യം ഉന്നയിച്ചു.
പുതിയ വര്‍ഷത്തില്‍ ഓണ്‍ലൈനായിട്ടാണ് വിദ്യാര്‍ഥി കണ്‍സഷന് വേണ്ടി അപേക്ഷിക്കേണ്ടത്. ഇതിനായി www.concessionksrtc.com എന്ന പേരില്‍ പുതിയ വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. അപേക്ഷിച്ചതിന് ശേഷം പണമടക്കേണ്ട ദിവസവും കണ്‍സഷന്‍ കൈപ്പറ്റാനുള്ള സമയവും എസ്‌എംഎസ്സായി അറിയിപ്പ് കിട്ടും. കുട്ടികള്‍ക്ക് ഇത് വളരെ സൗകര്യപ്രദമാക്കുമെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തല്‍.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…