ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂള്‍ ബസിനാണ് തീപ്പിടിച്ചത്. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസിന് രാവിലെ തീപ്പിടിക്കുകയായിരുന്നു. ആല – പെണ്ണൂക്കര ക്ഷേത്രം റോഡിലാണ് സംഭവം. 17 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. കുട്ടികളെല്ലാവരും സുരക്ഷിതരാണ്. ചെങ്ങന്നൂരില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. മോട്ടോര്‍ വാഹനവകുപ്പും പോലീസും ബസില്‍ പരിശോധന നടത്തി.
TAGS: ALAPPUZHA NEWS| SCHOOL| FIRE|
SUMMARY: School bus catches fire
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…