തിരുവനന്തപുരം: സ്‌കൂള്‍ വാർഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സണ്‍ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളില്‍ രാവിലെ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണമെന്നാണ് പ്രധാന നിർദേശം.
സ്‌കൂള്‍ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസപ്പെടുത്തുന്ന രീതിയില്‍ പാഠ്യേതര പ്രവർത്തനങ്ങള്‍ നടത്താൻ പാടില്ലെന്നും സർക്കാരിതര ഏജൻസികളും, ക്ലബുകളും, വിവിധ സംഘടനകളും സ്‌കൂള്‍ അവധി ദിവസങ്ങളില്‍ മാത്രമേ ഇത്തരം പ്രവർത്തനങ്ങള്‍ നടത്താവൂ എന്നും നിർദേശത്തിലുണ്ട്.
സ്‌കൂള്‍ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികള്‍ക്ക് ഉച്ച മുതല്‍ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ചു തളർന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ കാണാൻ കഴിഞ്ഞതായി തോട്ടടയിലെ റിട്ടേയർഡ് ടീച്ചർ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.
TAGS : CHILD RIGHTS COMMISSION
SUMMARY : School annual programs should not be held on weekdays: Child Rights Commission
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…