Categories: KARNATAKATOP NEWS

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് പിയു വിദ്യാർഥി മരിച്ചു

ബെംഗളൂരു: സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു. അഫ്രീൻ ജമാദാർ (17) ആണ് മരിച്ചത്. ബെളഗാവി ഹിരേകോടി ഗ്രാമത്തിലെ റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ അഫ്രീൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.

ഗോകക്ക് താലൂക്കിലെ ഷിന്ദി കുറുബെട്ട് സ്വദേശിയാണ് അഫ്രീൻ. സ്കൂൾ ഹോസ്റ്റലിൽ തന്നെയായിരുന്നു താമസം. ചൊവ്വാഴ്ച പരീക്ഷയുള്ളതിനാൽ, പഠിക്കാനായാണ് അഫ്രീൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പോയതെന്ന് സഹപാഠികൾ പറഞ്ഞു. ചിക്കോടി പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: PU student dies after fall from residential school building

Savre Digital

Recent Posts

ചരിത്രമെഴുതി ഇന്ത്യ; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വിക്ഷേപിക്കാവുന്ന മിസൈൽ, 2000 കിലോമീറ്റർ ദൂരപരിധി

ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…

35 minutes ago

യുകെയില്‍ നഴ്സാകാം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…

2 hours ago

62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…

2 hours ago

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…

3 hours ago

ഇസ്രയേലിൽ ഡ്രോൺ ആക്രമണം: 22 പേർക്ക് പരുക്ക്

ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…

3 hours ago

ഓപ്പറേഷൻ നുംഖോർ റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ, ഇഡിയും കസ്റ്റംസും സംയുക്ത അന്വേഷണത്തിന്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ്‌ കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…

4 hours ago