ബെംഗളൂരു: കർണാടകയിലെ സ്ത്രീകൾക്ക് നേരെ സമീപകാലത്ത് വർദ്ധിച്ച് വരുന്ന ആക്രമണങ്ങളുടെ കാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 22 കാരനായ ഗിരീഷ് സാവന്ത് 20 കാരിയായ അഞ്ജലി അംബിഗറെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇത്തരം കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 18 ന് ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിൽ വിദ്യാർഥിനി നേഹ ഹിരേമത്ത് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അഞ്ജലിയും കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് നടക്കുന്നതിനാൽ എന്താണ് ഇതിന് കാരണമാകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിനെ ഹുബ്ബള്ളിയിലേക്ക് അയക്കുന്നുണ്ടെന്നും സാധ്യമെങ്കിൽ താനും അവിടെ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടെന്നും ഭരണത്തിലുള്ള പിടി നഷ്‌ടപ്പെട്ടെന്നും ആരോപിച്ച് അഞ്ജലിയുടെ കൊലപാതകത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് ആരോപിച്ച് സിദ്ധരാമയ്യയെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…
തിരുവനന്തപുരം: കേരളത്തില്‍ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ…
കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ്…
കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…
ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…