ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി. ഗംഗമനഗുഡി പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള അബ്ബിഗെരെ ലക്ഷ്മയ്യ ലേഔട്ടിലുള്ള പൂജ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂജയെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് സുനിലിന്റെയും കുടുംബത്തിന്റെയും ഗാർഹിക പീഡനം സഹിക്കവയ്യാതെയാണ് പൂജ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരു വർഷം മുമ്പാണ് പൂജയും സുനിലും വിവാഹിതരായത്. ഇരുവരും നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയായിരുന്നു. ജൂലൈ നാലിന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പൂജ ആത്മഹത്യ ചെയ്തത്. പൂജയുടെ അമ്മ നൽകിയ പരാതിയിൽ ഗംഗമനഗുഡി പോലീസ് ഭർത്താവ് സുനിലിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.
TAGS: BENGALURU UPDATES | DEATH
SUMMARY: Bengaluru, 26-year-old techie dies by suicide
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…