തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐയും, മഹിളാ അസോസിയേഷനും രംഗത്ത്. യുഡിഎഫ് വേദിയിൽ കെ കെ ശൈലജയ്ക്കും മഞ്ജു വാര്യർക്കുമെതിരെ അശ്ലീലപ്രസംഗം നടത്തിയ കെ എസ് ഹരിഹരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര പോലീസിൽ പരാതി നൽകി. ഹരിഹരന്റെ പ്രസംഗം അങ്ങേയറ്റം സ്ത്രീവിരുദ്ധവും സ്ത്രീയെ വെറും ശരീരം മാത്രമായി കാണുന്നതിന് പൊതുജനങ്ങളോട് നൽകുന്ന ആഹ്വാനവുമാണ്. പ്രസ്താവന സമൂഹത്തിൽ കലാപഅന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ നൽകിയ പരാതിയിൽ പറയുന്നു.
ഹരിഹരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഡി.വൈ.എഫ്.ഐ പരാതി നൽകി. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. വടകരയിൽ യു.ഡി.എഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് യു.ഡി.എഫ് -ആർ.എം.പി.ഐ നേതാവ് ഹരിഹരൻ നടത്തിയത്. മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയിൽ വർഗ്ഗീയ – സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യു.ഡി.എഫ് ജാള്യത മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഡി.വൈ.എഫ്.ഐ പരാതിയില്‍ പറഞ്ഞു.
സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് വടകരയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത്, അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ‘ ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”ആരെങ്കിലും ഉണ്ടാക്കുമോ എന്നായിരുന്നു ഹരിഹരന്‍ പ്രസംഗിച്ചത്. പിന്നാലെ ഹരിഹരന്റെ പരാമര്‍ശത്തില്‍ കേരളത്തിലുടനീളം പ്രതിഷേധം ശക്തമായിരുന്നു.
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് അടിവാരം…
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം…
കൊല്ലം: കൊല്ലത്ത് മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ…
തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന്…
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27 ) എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും…
തിരുവനന്തപുരം: 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്കാണ്…