മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി.വി. അൻവർ. ഇത് സംബന്ധിച്ച് വാർത്തകള്‍ ഉയർന്നിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥിയായിട്ടാണ് മത്സരിക്കുന്നതെന്നും തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അൻവർ പറഞ്ഞു.
തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈയിലാണ്. മലയോര കർഷകർക്ക് വേണ്ടിയിട്ടാണ് താൻ ഈ പോരാട്ടം മുഴുവൻ നടത്തിയത്. അവർക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ കൂട്ടിച്ചേർത്തു.
‘ഇപ്പോള്‍ എന്റെ ജീവൻ പോലും അപകടത്തിലാണ്. ഒരു ഭാഗത്ത് പിണറായി, ഒരു ഭാഗത്ത് സതീശൻ, ഒരു ഭാഗത്ത് ആർഎസ്‌എസ്. ഇവർ മൂന്നും കൂടി എന്നെ ഞെക്കിപ്പിഴിയാനുള്ള തീരുമാനമാണ്. 2026-ലെ തിരഞ്ഞെടുപ്പ് വരേ ഒരുപക്ഷെ ജീവിച്ചിരിക്കും. ജനങ്ങള്‍ നിലമ്പൂരില്‍ എന്നെ കൈവിട്ടാല്‍ ഞാൻ ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കില്‍ അത് നടക്കട്ടെ എന്നാണ് എന്റെയും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. എന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സമർപ്പിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവൻ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു. എന്റെ കൂടെ വരാൻ ഒരാളുമില്ല’, താൻ അല്ല സ്ഥാനാർഥി, നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാർഥിയാണ്. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ട, പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയോര കർഷകരുള്‍പ്പെടെ എല്ലാ സാധാരണക്കാർക്കും സമർപ്പിക്കുന്നെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
TAGS : PV ANVAR
SUMMARY : PV Anwar announces candidacy; nomination to be filed on Monday
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…