ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കറിന് തീപിടിച്ചു. ഹാവേരി തോട്ടടയെല്ലപുരയ്ക്ക് സമീപം ദേശീയപാത 48ൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ടാങ്കറിൻ്റെ ടയർ പൊട്ടിയതാണ് തീപിടുത്തതിന് കാരണമായത്. അഗ്നിശമന സേനയുടെയും പോലീസിൻ്റെയും ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.
ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുന്ന വൈറ്റ് സ്പിരിറ്റുമായി ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കറിനാണ് തീപ്പിടിച്ചത്. അമിത ചൂടിനെ തുടർന്ന് പിന്നിലെ ടയറുകളിൽ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു.
സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തീ അണയ്ക്കുന്നത് വരെ ഹൈവേയിലൂടെ എല്ലാത്തരം ഗതാഗതവും ട്രാഫിക് പോലീസ് നിയന്ത്രിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് റൂട്ടിൽ ഗതാഗതം പുനസ്ഥാപിച്ചത്.
TAGS: KARNATAKA| FIRE
SUMMARY: Tanker lorry carrying spirit catches fire no casualities
ന്യൂഡൽഹി: അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യവിമാനം. ഡല്‍ഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെട്ടത്.…
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ്…
കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…