സ്‌പെയിൻ: സ്പെയിനിൽ ദുരന്തം വിതച്ച് മഴ. കൊടുങ്കാറ്റും പേമാരിയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 205ലേറെ പേരാണ് ഇതുവരെ മരണപ്പെട്ടത്. നിരവധി പേരെ കാണാതായി. വലൻസിയ നഗരത്തിലാണ് ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോഡുകളും പാലങ്ങളുമടക്കം തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
വെള്ളം ഒഴുകിപ്പോയ ശേഷം സ്പെയിനിൽ പല ഭാഗത്തും തകർന്ന കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങൾ അടിഞ്ഞിരിക്കുകയാണ്. എത്ര പേരെ കാണാതായെന്നോ, എത്ര പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നോ കൃത്യമായ വിവരം നിലവിൽ ലഭ്യമല്ല. പോലീസും സൈന്യവുമടക്കം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ദുരന്തബാധിതർക്ക് അവശ്യവസ്തുക്കളൊന്നും ഇല്ലാത്ത സ്ഥിതിയാണ്.
സ്പെയിനിൽ മെഡിറ്ററേനിയൻ തീരത്ത് കൊടുങ്കാറ്റ് വീശുന്നത് പതിവാണെങ്കിലും ഇത്രയും വലിയ ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ല. കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടി.
TAGS: WORLD | RAIN
SUMMARY: Death toll in rain spelt Spain crosses 205
ഗാങ്ടോക്ക്: നദിയില്‍ റാഫ്റ്റ് പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് സൈനികന് ദാരുണാന്ത്യം. തിങ്കളാഴ്ച സിക്കിമിലെ പാക്ക്യോങ് ജില്ലയില്‍ ടീസ്റ്റ നദിയില്‍ നടന്ന പരിശീലനത്തിനിടെയാണ്…
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്‍കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…