ബെംഗളൂരു: സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ നിർബന്ധമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് വഴി ക്യാഷ് അധിഷ്‌ഠിത ചലാനുകൾ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതിനായുള്ള നയം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോകോപ്പി ചെയ്ത സ്റ്റാമ്പ് പേപ്പറുകളും വ്യാജ ചലാനുകളും ഉൾപ്പെടെ സംസ്ഥാനത്ത് വ്യാജ രേഖകൾ വഴി ആയിരക്കണക്കിന് കോടികളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഇത്തരത്തിൽ സംസ്ഥാനത്തിന് പ്രതിവർഷം 3,000 കോടി മുതൽ 8,000 കോടി വരെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്. രണ്ട് പതിറ്റാണ്ട് മുമ്പ് സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ വ്യാജമുദ്രപത്ര കുംഭകോണത്തിന് സമാനമായ തട്ടിപ്പാണ് ഉണ്ടായത്. പുതിയ നയ പ്രകാരം സബ് രജിസ്ട്രാർമാർക്ക് സ്റ്റാമ്പ് ഡ്യൂട്ടി പേയ്‌മെന്റുകൾ നടത്താനുള്ള അധികാരം നഷ്ടപ്പെട്ടേക്കും. കർണാടക സ്റ്റാമ്പ് ആക്ടിന് കീഴിൽ പ്രകാരം സബ് രജിസ്ട്രാർമാർക്ക് ലഭിക്കുന്ന അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയിരുന്നു.
സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2600 പേർക്ക് റവന്യു വകുപ്പ് നോട്ടീസുകൾ അയച്ചിട്ടുണ്ട്. സബ് രജിസ്ട്രാർമാരുടെ ഒപ്പ് വ്യാജമായി ചമച്ചാണ് ഇടനിലക്കാർ വ്യാജ സ്റ്റാമ്പ് പേപ്പറുകൾ ഉണ്ടാക്കുന്നതെന്ന് കർണാടക റെവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ വ്യക്തമാക്കി.
TAGS: KARNATAKA | STAMP DUTY
SUMMARY: Stung again by fake stamp papers, Karnataka mulls big reform
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…