ബെംഗളൂരു: 2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി. 7.5 ശതമാനം ഫീസ് വർധിപ്പിക്കാനാണ് അനുമതി. കോഴ്‌സുകളുടെ ഫീസ് 15 ശതമാനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ അടുത്തിടെ സർക്കാരിന് നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ വ്യക്തമാക്കി.
തുടർന്ന് ഫീസ് 7.5 ശതമാനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അധ്യാപകരുടെ ശമ്പളം, അധിക അടിസ്ഥാന സൗകര്യ ചെലവുകൾ എന്നിവ പരിഷ്കരിക്കുന്നതിനാണ് ഫീസ് വർദ്ധനവെന്ന് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. 2024 ൽ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾക്ക് ഫീസിൽ 10 ശതമാനം വർദ്ധനവ് വരുത്താൻ സർക്കാർ അനുമതി നൽകിയിരുന്നു.
TAGS: KARNATAKA | FEES HIKE
SUMMARY: Karnataka govt allows private engineering colleges to hike fees by 7.5%
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…