ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. എസ്.ജെ. ടൗൺ ഹാളിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി മഹാരാജയാണ് (24) അറസ്റ്റിലായത്. കലാസിപാളയയിലെ സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ് ഇയാൾ. ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് രാവിലെ ഇയാൾ സ്വകാര്യ ബസിൽ കയറിയത്.
തന്റെ സ്റ്റോപ്പ് എത്തിയപ്പോൾ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും, സ്റ്റോപ്പിൽ നിന്ന് കുറച്ചു ദൂരത്താണ് ബസ് നിർത്തിയത്. തുടർന്ന് പുറത്തിറങ്ങിയ ഉടൻ കൈയിൽ കിട്ടിയ കല്ലുകൾ കൊണ്ട് ബസിനു നേരെ എറിയുകയായിരുന്നു. സംഭവത്തിൽ ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. ഇതോടെ കണ്ടക്ടറും മറ്റ് യാത്രക്കാരും ബസിൽ നിന്നിറങ്ങി മഹാരാജയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
TAGS: BENGALURU | ARREST
SUMMARY: Man arrested after he pelted stones at a private bus in Bengaluru
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…