Categories: KARNATAKATOP NEWS

സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; അഞ്ച് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ കൊപ്പാൾ ഗംഗാവതിയിലെ പ്രഗതി നഗറിന് സമീപമാണ് അപകടമുണ്ടായത്. ഹംപിയിലേക്ക് സ്കൂൾ കുട്ടികളെയും കൊണ്ട് വിനോദയാത്ര പോയ ബസാണ് അപകടത്തിൽ പെട്ടത്.

60 വിദ്യാർഥികളും ആറ് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ബസ് മറിഞ്ഞതെന്ന് ഗംഗാവതി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സിദ്ധനഗൗഡ പാട്ടീൽ പറഞ്ഞു. പരുക്കേറ്റ വിദ്യാർഥികളെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊപ്പാൾ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Five school students injured after bus topples on raod

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ വൻവര്‍ധനവ്

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…

13 minutes ago

ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; 35നഗരങ്ങളില്‍ വായു ഗുണനിലവാരം 300ന് മുകളില്‍

ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…

1 hour ago

വിനോദയാത്രയ്ക്ക് ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…

2 hours ago

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…

3 hours ago

സംസ്ഥാനത്ത് 18,000 അധ്യാപകരെ ഉടൻ നിയമിക്കും

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…

3 hours ago

എ​റ​ണാ​കു​ള​ത്ത് കൂറ്റൻ കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു; വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി, വാഹനങ്ങള്‍ തകര്‍ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് ജ​ല അ​തോ​റി​റ്റി​യു​ടെ കൂറ്റൻ കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു.ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ…

3 hours ago