ബെംഗളൂരു: സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. കലബുർഗിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂൾ ക്യാമ്പസിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. പ്രിൻസിപ്പലിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഉടൻ സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
വിദ്യാർഥികളെ സ്കൂൾ പരിസരത്തുനിന്ന് മാറ്റി. പോലീസും ബോംബ് സ്ക്വാഡും എത്തി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചതായി കലബുറഗി പോലീസ് കമ്മിഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു. തമിഴിലാണ് ഭീഷണിസന്ദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: FAKE BOMB THREAT
SUMMARY: Private school in Karnataka recieves fake bomb threat
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…
ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…
ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം…