Categories: KARNATAKA

സ്വകാര്യ സ്കൂളുകൾ ആർടിഇ ആക്ടിനു കീഴിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം

ബെംഗളൂരു: സ്വകാര്യ സ്കൂളുകൾ കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള നിയമത്തിനു കീഴിൽ (ആർടിഇ) രജിസ്റ്റർ ചെയ്യണമെന്ന് നിർദേശവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്‌കൂളുകളും ആർടിഇ നിയമത്തിനനുസൃതമായി പ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരണമെന്ന് സർക്കാർ വ്യക്തമാക്കി.

എല്ലാ സിലബസുകളിലെയും എല്ലാ സ്വകാര്യ എയ്ഡഡ്, പ്രൈവറ്റ് അൺ എയ്ഡഡ് സ്‌കൂളുകളും വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുകയും, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമിൽ അംഗീകാരത്തിനായി അപേക്ഷിക്കുകയും വേണം. ഓരോ അഞ്ച് വർഷം കൂടുമ്പോഴും സ്കൂളുകൾ അവരുടെ അപേക്ഷകൾ പുതുക്കണമെന്നും സർക്കാർ വ്യക്തമാക്കി.

ഏതെങ്കിലും സ്‌കൂൾ വ്യവസ്ഥകൾ ലംഘിക്കുകയാണെങ്കിൽ അവയുടെ അംഗീകാരം പിൻവലിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കൂടാതെ, ഏതെങ്കിലും സ്‌കൂൾ അംഗീകാരം പുതുക്കാതെ പ്രവർത്തിക്കുന്നത് തുടർന്നാൽ നിയമനടപടി സ്വീകരിക്കും. സംസ്ഥാന, കേന്ദ്ര പാഠ്യപദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്‌കൂളുകൾ ആർടിഇയുടെ പരിധിയിൽ വരികയും അക്രഡിറ്റേഷൻ പുതുക്കാതിരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Savre Digital

Recent Posts

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

2 hours ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

3 hours ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

3 hours ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

4 hours ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

5 hours ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

6 hours ago