ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കെംപെഗൗഡ ബസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈകിട്ട് 6.30ഓടെ അമർ ഹോട്ടലിനു സമീപം നിർത്തിയ ബസിനു പെട്ടെന്ന് തീപിടികാണുകയായിരുന്നു. ഇത് കണ്ട വഴിയാത്രക്കാർ ഫയർ ഫോഴ്‌സിനെ വിവരമറിച്ചു. രണ്ട് ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണച്ചത്. എന്നാൽ ബസ് പൂർണമായും കത്തിനശിച്ചു. തീപ്പിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
The post സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു appeared first on News Bengaluru.
ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…
തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19), അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്…
ബെംഗളൂരു: കർണാടകയിലെ മാലൂർ നിയമസഭാമണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ. 2023-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നഞ്ചേഗൗഡയുടെ വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായ ബിജെപിയുടെ…
ബെംഗളൂരു: നെലമംഗല കേരളസമാജം എല്ലാ വർഷവും നടത്തി വരുന്ന നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നെലമംഗല അംബേദ്കർ നഗരി, ദാനോജി…