ബെംഗളൂരു: സ്വത്ത് നികുതി കുടിശ്ശിക ഒറ്റത്തവണ അടച്ചുതീർക്കാനുള്ള വൺ ടൈം സെറ്റിൽമെൻ്റ് സംവിധാനത്തിന്റെ സമയപരിധി നിശ്ചയിച്ചു. ജൂലൈ 31 വരെ കുടിശ്ശിക തീർപ്പാക്കാൻ അവസരമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
കൗൺസിൽ തിരഞ്ഞെടുപ്പിനെത്തുടർന്ന് വസ്തു നികുതി കുടിശ്ശിക അടക്കുന്നതുമായി ബന്ധപ്പെട്ട് ബിബിഎംപി നിർദേശങ്ങളൊന്നും പുറപെടുവിച്ചിരുന്നില്ല. ഒറ്റത്തവണ തീർപ്പാക്കൽ വിൻഡോ ജൂലൈ 31-ന് അവസാനിക്കും. കുടിശ്ശികയുള്ള പേയ്‌മെൻ്റുകൾ ക്ലിയർ ചെയ്യാനുള്ള അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ശിവകുമാർ പറഞ്ഞു. ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കുന്നവർക്ക് പിഴയിനത്തിൽ 50 ശതമാനം ഇളവും പലിശയിൽ 100 ശതമാനം ഇളവും നൽകുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു.
സ്കീമിന് കീഴിൽ 50,000-ത്തിലധികം ആളുകൾ ഇതിനോടകം നികുതി അടച്ചിട്ടുണ്ടെന്നും 4 ലക്ഷം പേർ അടക്കാൻ ബാക്കിയുണ്ടെന്നും ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ 20 ലക്ഷം പ്രോപ്പർട്ടികൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
TAGS: BBMP| BENGALURU UPDATES
SUMMARY: Property tax dues can be settled within deadline set by government
കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…
മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…
ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ്…
ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എടത്തറ കളഭം വീട്ടിൽ സി.പി.വിഷ്ണു (39) വിനെയാണ്…
ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി ബാധിച്ചു. നേരത്തെ യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക്…
ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്. 'ഫ്ളെഷ്' എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഇംഗ്ലീഷ് ഭാഷയില്‍…