ബെംഗളൂരു: സ്വന്തമായി ജീവിക്കാനുള്ള തുക ബാക്കിവെച്ച ശേഷം ജീവനാംശം നൽകണമെന്ന് കർണാടക ഹൈക്കോടതി. തുച്ഛമായ ശമ്പളം ലഭിക്കുന്ന യുവാവ് പകുതിയിലേറെ തുക ഭാര്യക്ക് ജീവനാംശം നൽകേണ്ടി വന്നാൽ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു.
ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച ഭാര്യയോടാണ് ജഡ്ജി ചോദ്യമുന്നയിച്ചത്. 12,000 രൂപ സമ്പാദിക്കുന്ന ഒരാൾ തന്റെ മകന്റെ സംരക്ഷണത്തിനായി 10,000 രൂപ നൽകുന്നുവെന്നറിഞ്ഞാണ് ജഡ്ജി ഇക്കാര്യം ചോദിച്ചത്.
കുട്ടിയെ പരിപാലിക്കാൻ 10,000 രൂപ നൽകണമെന്ന് വിചാരണക്കോടതി വിധിച്ചിരുന്നതായി പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് കോടതിക്ക് യുവാവിന് 12,000 രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുന്നതെന്ന് ബോധ്യമായത്. തുടർന്ന് ഇത്രയും തുക അനുവദിക്കാനാകില്ലെന്നും ഭർത്താവിന്റെ ശമ്പളം വർദ്ധിക്കുന്ന പക്ഷം ഭാര്യക്ക് ജീവനാംശം കൂടുതൽ ലഭിക്കാൻ അപേക്ഷ നൽകാമെന്നും ഹൈക്കോടതി വിധിച്ചു.
TAGS: KARNATAKA | HIGH COURT
SUMMARY: One should maintain enough balance to live befode giving comoensation says hc
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…