Categories: KERALATOP NEWS

സ്വര്‍ണക്കടത്തിലെ മലപ്പുറം പരാമര്‍ശം: തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. അഭിമുഖത്തിനിടെ മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച്‌ അഭിമുഖത്തില്‍ നല്‍കിയെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പലകോണില്‍ നിന്ന് ഉയർന്നത്.

സെപ്റ്റംബര്‍ 30 തിങ്കളാഴ്ച പുറത്തിറങ്ങിയ ‘ദ് ഹിന്ദു’ ദിനപത്രത്തിലാണ് മുഖ്യമന്ത്രിയുമായി മാധ്യമപ്രവര്‍ത്തക ശോഭന കെ നായര്‍ നടത്തിയ അഭിമുഖം നല്‍കിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ ഒരു ഭാഗത്ത് മലപ്പുറത്തെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്തെയോ പ്രദേശത്തെയോ കുറിച്ച്‌ മുഖ്യമന്ത്രി സംസാരിച്ചിട്ടില്ലെന്നും ആ ഭാഗം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് ആണ് ദ് ഹിന്ദു എഡിറ്റര്‍ക്ക് കത്തയച്ചിരിക്കുന്നത്.

ഡല്‍ഹി സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി പത്രത്തിന് അഭിമുഖം നല്‍കിയത്. മലപ്പുറത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസ് സേന പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വർണവും ഹവാല പണവുമാണെന്നും രാജ്യവിരുദ്ധമായ പ്രവർത്തനങ്ങള്‍ക്ക് ഈ പണം കേരളത്തില്‍ എത്തുന്നുണ്ടെന്നുമാണ് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്.

TAGS : PINARAY VIJAYAN | KERALA
SUMMARY : Malappuram reference in gold smuggling: CM’s office says it was misinterpreted

Savre Digital

Recent Posts

‘ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിൽ’: കോടതിവിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യര്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…

19 minutes ago

മത്സ്യബന്ധന ബോട്ട് കടലില്‍ കത്തിനശിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…

29 minutes ago

നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരല്ലെന്ന് തിരിച്ചറിഞ്ഞു, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു; കോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…

1 hour ago

ക്വിസ് മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്‌…

1 hour ago

സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ്  അക്രമികള്‍…

3 hours ago

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…

4 hours ago