Categories: KERALATOP NEWS

സ്വര്‍ണക്കടത്ത് ആരോപണം: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെയുള്ള ആരോപണനത്തില്‍
കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന. കൊച്ചിയില്‍ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് തീരുമാനം. സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗുരുതരമായിട്ടുള്ള ആരോപണങ്ങളാണ് സുജിത്ത് ദാസിനെതിരെ പി വി അൻവർ പുറത്ത് വിട്ടിട്ടുള്ളത്.

സ്വർണ്ണക്കടുത്തുമായി ബന്ധപ്പെട്ട് ഇയാള്‍ പലർക്കും വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് ആരോപണം. ഐപിഎസ് ലഭിക്കുന്നതിന് മുമ്പ് കസ്റ്റംസില്‍ ആയിരുന്നു സുജിത്ത് ദാസിന് നിയമനം ലഭിച്ചിരുന്നത്. ഇതിനുശേഷമാണ് ഐപിഎസ് കിട്ടി സുജിത്ത് ദാസ് പോലീസ് സേനയിലേക്ക് എത്തുന്നത്. ആ കാലയളവിലെ പരിചയം വച്ച്‌ മലപ്പുറം എസ്പി ആയിരിക്കെ പലരില്‍ നിന്നും വഴിവിട്ട സഹായങ്ങളും കസ്റ്റംസില്‍ നിന്ന് നേടിയെടുത്ത ഒരു സ്വർണക്കട സംഘത്തിന് ഒത്താശ ചെയ്തുവെന്ന ഗുരുതര ആരോപണമാണിപ്പോള്‍ സുജിത് ദാസിനെതിരെ പുറത്ത് വന്നിട്ടുള്ളത്.

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല. സുജിത്ത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലയളവില്‍ പിടികൂടിയ സ്വർണക്കടത്ത് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. സുജിത്ത് ദാസ് സ്വർണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

TAGS: SUJITH DAS | INVESTIGATION
SUMMARY: Allegation of gold smuggling: Customs investigation started against Sujit Das

Savre Digital

Recent Posts

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, രണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ചയില്‍, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…

37 minutes ago

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

1 hour ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

2 hours ago

രഹസ്യഡേറ്റകൾ വിദേശത്തെ അനധികൃത സ്ഥാപനങ്ങൾക്ക് ചോർത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ…

2 hours ago

സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് ജനുവരി 20ന് ഹാജരാകാൻ നോട്ടീസ്

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി. ജനുവരി…

2 hours ago

അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ ആക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും പ്രതിയായ മാർട്ടിൻ പുറത്തുവിട്ട വിഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റില്‍.…

3 hours ago