ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉള്‍പ്പെട്ട കേസില്‍ സ്വര്‍ണ വ്യാപാരി അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റ്റാണിത്. ബെള്ളാരി സ്വദേശിയായ സാഹില്‍ സക്കറിയ ജെയിന്‍ ആണ് പിടിയിലായത്. സ്വര്‍ണക്കടത്തില്‍ ഇയാള്‍ രന്യയെ പലതവണ സഹായിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സാഹിൽ ജെയിനിന്റെ അച്ഛൻ മഹേന്ദ്ര ജെയിനും അമ്മാവനും ബെള്ളാരിയിലെ പ്രമുഖ വസ്ത്രവ്യാപാരികളാണ്. സമാനമായ മറ്റൊരു കേസിൽ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സഹിലിനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ വിട്ടയാക്കുകയായിരിന്നു. മാര്‍ച്ച് 3 ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് രന്യയില്‍ നിന്ന് 12.56 കോടി രൂപയുടെ സ്വര്‍ണ്ണക്കട്ടികള്‍ പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്ന്, അവരുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു.
TAGS: KARNATAKA | GOLD SMUGGLING
SUMMARY: Dri arresrs one more person relation with ranya rao
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…