സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്ന് തിരിച്ചെത്തിയ ആളില്‍ നിന്നാണ് ശിവകുമാർ സ്വർണം കൈപ്പറ്റിയത്. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ശിവകുമാർ വിവരം കൈമാറിയില്ലെന്നാണ് സൂചന.
എന്തിനാണ് സ്വർണം കൊണ്ടുവന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ വിവരം നല്‍കാനോ സ്വർണത്തിന്റെ രേഖകള്‍ ഹാജരാക്കാനോ ശിവകുമാറിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…
പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…