ഇടുക്കി: കട്ടപ്പനയില്‍ സ്വര്‍ണക്കടയുടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. നഗരത്തിലുള്ള കടയുടെ ലിഫ്റ്റിലാണ് കടയുടമ സണ്ണി (പവിത്ര സണ്ണി) കുടുങ്ങിയത്. ജീവനക്കാര്‍ ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല. സണ്ണി ലിഫ്റ്റിനുള്ളില്‍ കയറിയ ശേഷം ലിഫ്റ്റിന് തകരാർ സംഭവിക്കുകയായിരുന്നു. അതിവേഗം മുകളിലേക്ക് ഉയർന്ന ലിഫ്റ്റ് ഏറ്റവും മുകളിലെ നിലയില്‍ ഇടിച്ചാണ് നിന്നത്.
ഈ ഇടിയുടെ ആഘാതത്തിലാണ് സണ്ണിയുടെ തലയ്ക്ക് സാരമായ പരുക്കേറ്റതെന്നാണ് വിവരം. തുടർന്ന് ലിഫ്റ്റ് ജാമാവുകയും ചെയ്തു. സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതോടെ ജീവനക്കാർ ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ രക്ഷിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും പിന്നീട് ആരോഗ്യ നില വഷളായി സണ്ണി മരിക്കുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Gold shop owner dies after being trapped in shop elevator
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…