കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. സ്വര്‍ണവില ഇന്ന് കുറഞ്ഞ് 55,000ല്‍ താഴെ എത്തി. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,880 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഇന്നലെ 55,000 തൊട്ടത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയായിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
TAGS : GOLD RATES | DECREASE
SUMMARY : Gold rate is decreased
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരുക്കേറ്റു. നാലുപേരെയും ആശുപത്രിയിൽ…
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…
എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡല്‍ഹിയിലെ ഇഡി ഡയറക്ടറേറ്റിന്…
ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ്…