തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസം ആശ്വാസമായെത്തിയ സ്വര്‍ണവില കുതിച്ച് ഉയര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല റെക്കോഡിലായിരുന്നു സ്വര്‍ണം വ്യാപാരം ഇന്നലെ കുറയുകയായരുന്നു. ഫെബ്രുവരി 20-ന് ഒരു പവന്‍ സ്വര്‍ണത്തിന് 64560 രൂപയായിരുന്നു വില. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്.
എന്നാല്‍ തൊട്ടടുത്ത ദിവസമായ ഇന്നലെ ഗ്രാമിന് 45 രൂപ കുറഞ്ഞ് 8025 രൂപയായിരുന്നു. പവന് 360 രൂപയുടെ ഇടിവാണ് സംഭവിച്ചത്. പവന് 64200 ല്‍ ആണ് സ്വര്‍ണം വ്യാപാരം നടന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടി 64360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 8045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസം സ്വർണവിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 2400 രൂപയാണ് കൂടിയത്. ഫെബ്രുവരി ഒന്നിന് 61960 രൂപയായിരുന്നു വില. ഈ വർഷം ആരംഭിച്ച് രണ്ട് മാസം തികയും മുമ്പ് ഇതുവരെ സ്വർണ വിലയില്‍ 7160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. തുടർന്ന് ജനുവരി 22 നാണ് സ്വര്‍ണവില ആദ്യമായി 60000 പിന്നിട്ടു.
TAGS : GOLD RATES
SUMMARY : Gold rate is increased
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…
ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…
പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്…
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന്…