തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. പവന് 1640 രൂപ കുറഞ്ഞ് 70,200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,775 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,573 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 71,840 രൂപയും ഗ്രാമിന് 8,975 രൂപയുമായിരുന്നു.
മേയ് മാസം തുടക്കത്തില്‍ തന്നെ സ്വർണവിലയിലുണ്ടായ ഇടിവ് ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. സംസ്ഥാനത്ത് സ്വർണവില ഉയർന്ന് നിന്ന് പോലും അക്ഷയ തൃതീയ ദിവസമായ ഇന്നലെ കഴിഞ്ഞ വർഷത്തേക്കാള്‍ 34 ശതമാനം കൂടുതല്‍ കച്ചവടം നടന്നു. കഴിഞ്ഞ ദിവസം ഔണ്‍സിന് 3,325 ഡോളറില്‍ നിന്ന് 3,304 ഡോളറിലേക്ക് സ്വർണത്തിന്റെ രാജ്യാന്തരവില കുറഞ്ഞിരുന്നു.
ഇന്നലെ രാവിലെ എട്ടോടെ തന്നെ സംസ്ഥാനത്തെ മിക്ക ആഭരണശാലകളും തുറന്നിരുന്നു. നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങള്‍ സ്വർണ വ്യാപാരശാലകളില്‍ ഒരുക്കിയിരുന്നു. 1500 കോടി രൂപയ്ക്ക് മുകളില്‍ സ്വർണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ വ്യാപാര മേഖലയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ എന്നാണ് പ്രമുഖ വ്യാപാരികള്‍ പറഞ്ഞത്.
TAGS : GOLD RATES
SUMMARY : Gold rate is decreased
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…
കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായില്‍ ക്രിസ്‌ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍…
കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയില്‍ ആണ് അപകടമുണ്ടായത്. സംഭവ…
മലപ്പുറം: നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19)…
തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…