Categories: KERALATOP NEWS

സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. 760 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 52000 കടന്നു. ഇന്ന് 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.

4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.

TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased

Savre Digital

Recent Posts

പാകിസ്ഥാനിൽ മിന്നൽ പ്രളയം: മുന്നൂറിലേറെ മരണം

പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…

6 minutes ago

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…

56 minutes ago

കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനം; വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ

കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായില്‍ ക്രിസ്‌ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍…

1 hour ago

കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം

കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയില്‍ ആണ് അപകടമുണ്ടായത്. സംഭവ…

2 hours ago

നവദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം: നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19)…

3 hours ago

ഇൻഡിഗോ വിമാനത്തില്‍ സഹയാത്രികയോട് മോശമായി പെരുമാറി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…

4 hours ago