Categories: KERALATOP NEWS

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വര്‍ണവില. പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഇതോടെ, സ്വർണവില പവന് 56,760 രൂപയിലും ഗ്രാമിന് 7,095 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വർധിച്ച്‌ 5,870 രൂപയിലും പവന് 520 രൂപ വർധിച്ച്‌ 46,960 രൂപയിലുമെത്തി.

ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്‍റെ വില 56,400 ആയിരുന്നു. രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56,800 രൂപയിലെത്തി. തുടർന്ന് മൂന്നിന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56,880 രൂപയെത്തി. അതേസമയം, വെള്ളിയുടെ വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടു രൂപ കൂടി 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

TAGS : KERALA | GOLD RATES | INCREASED
SUMMARY : Gold rate is increased

Savre Digital

Recent Posts

നടന്‍ അസ്രാനി അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഗോവര്‍ധന്‍ അസ്രാനി(84) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്…

1 hour ago

സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. നാളെ മുതൽ 28 വരെയാണ് കായികമേള…

1 hour ago

മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കും; നിര്‍ജലീകരണത്തെ തുടര്‍ന്ന് ക്ഷീണിതരായ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട 10 പേരെ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ…

3 hours ago

കേരളത്തില്‍ ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍; അനുവദിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിന്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ…

3 hours ago

ബെംഗളൂരു മലയാളി ഫോറം നോർക്ക കെയര്‍ ഇൻഷുറൻസ് ക്യാമ്പ്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിന്റെയും ക്യാമ്പയിൻ സംഘടിപ്പിച്ചു. അസോസിയേഷന്റെ…

4 hours ago

വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി

ബെംഗളൂരു: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും രാത്രി ഏഴര മണി വരെ മുറിയില്‍…

4 hours ago