തിരുവനന്തപുരം: സ്വർണവില വീണ്ടും 71,000 രൂപയ്ക്ക് മുകളില്‍ എത്തി. പവന്റെ വില ഒറ്റയടിക്ക് 1,760 രൂപയും, ഗ്രാമിന്റെ വില 220 രൂപയും വർധിച്ചു. ഒരു പവന് 71,440 രൂപയും ഗ്രാമിന് 8,930 രൂപയുമായി. ഡോളർ സൂചിക താഴ്ന്നതിനെ തുടർന്ന് രാജ്യാന്തര സ്വർണവില ഉയരുകയായിരുന്നു. ചൊവ്വാഴ്ച പവന് 360 രൂപയാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 49 രൂപ കുറഞ്ഞ് 8710 രൂപയിലെത്തിയിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,680 രൂപയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
TAGS : GOLD RATES
SUMMARY : Gold rate is increased
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…