തിരുവനന്തപുരം: സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഇന്നും വര്‍ധന രേഖപ്പെടുത്തിയതോടെ തുടർച്ചയായ നാലാം ദിനവും പൊന്നിൻവില ഉയരുകയാണ്. പവന് 440 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് വില 73,040 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,130 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച മുതല്‍ വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ച സ്വർണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 2,000 രൂപയാണ് വര്‍ധിച്ചത്. ഏപ്രിലിലാണ് സ്വര്‍ണ വില ആദ്യമായി 70,000 കടന്നത്. എന്നാല്‍, ഏപ്രില്‍ 23 മുതല്‍ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചു. അതിനു ശേഷം ഉണ്ടായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സ്വര്‍ണ വില കുതിക്കുകയാണ്.
TAGS : GOLD RATES
SUMMARY : Gold rate is increased
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…
ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…
കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി പുവ്വോട്ടില്‍ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ…
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം ഇന്ന്…