ബെംഗളൂരു: നടി രന്യറാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ ആദ്യമായാണ് ദുബായിൽ നിന്ന് സ്വർണം കടത്തുന്നതെന്ന് അന്വേഷണ സംഘത്തോട് രന്യ പറഞ്ഞു. യൂട്യൂബ് വീഡിയോകൾ നോക്കിയാണ് സ്വർണം ഒളിപ്പിക്കുന്നത് പഠിച്ചതെന്നും ചോദ്യം ചെയ്യലിനിടെ നടി വെളിപ്പെടുത്തി. ഡയറക്ട്രേറ്റ് ഒഫ് റവന്യു ഇന്റലിജെൻസിന്റെ (ഡിആർഐ) കസ്റ്റഡിയിലാണ് രന്യ.
തനിക്ക് സ്വർണം തന്നത് ആരാണെന്ന് അറിയില്ല. എന്നാൽ ഫോൺ വഴിയുള്ള നിർദേശപ്രകാരമാണ് താൻ സ്വർണക്കടത്ത് നടത്തിയതെന്നും നടി മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ കെട്ടിവച്ച രീതിയിൽ ഏകദേശം 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ നടി പിടിയിലാവുന്നത്. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
TAGS: BENGALURU
SUMMARY: Youtube videos taught me to smuggle gold, says ranya
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…