ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കേരളത്തിലെ പ്രമുഖ വ്യവസായിയും ഇഡി നിരീക്ഷണത്തിൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നെന്ന് തെളിഞ്ഞതോടെയാണ് കേസിൽ ഇഡിയും ഇടപെട്ടത്. കർണാടകയിലും കേരളത്തിലും പ്രവർത്തിക്കുന്ന ആഭരണ സ്ഥാപനത്തിന്റെ ഉടമയും കേസിൽ ഉൾപ്പെട്ടതായാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.
നിലവിൽ ഡിആർഐ, സിബിഐ എന്നീ ഏജൻസികളും കേസ് അന്വേഷിക്കുന്നുണ്ട്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് രന്യയുടെ ഫ്ലാറ്റിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ലാവെല്ലെ റോഡ്, കോറമംഗല, ഇന്ദിരാനഗർ തുടങ്ങിയ സ്ഥലങ്ങളിലുള്ള നടിയുടെ ഫ്ലാറ്റിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ രാത്രി 9.30 വരെയാണ് ഇ.ഡി. പരിശോധന നടത്തിയത്. നിരവധി നിർണായക രേഖകൾ ഇവിടെ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. സിനിമാ താരങ്ങളുമായും രാഷ്ട്രീയക്കാരുമായും ബന്ധമുള്ള റിയൽ എസ്റ്റേറ്റ് ഏജന്റും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
TAGS: RANYA RAO | GOLD SMUGGLING
SUMMARY: Kerala Businessman on ED radar, Ranya Rao’s Benngaluru flat raided
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…