സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെതിനരെ കൊഫെപോസ വകുപ്പ് ചുമത്തി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് അറസ്​റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ കൊഫെപോസ (വിദേശനാണ്യ സംരക്ഷണ,കളളക്കടത്ത് തടയൽ) വകുപ്പ് ചുമത്തി. കേസന്വേഷണം നടത്തുന്ന ഡിആർഐയുടെ ശുപാർശപ്രകാരം സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് (സിഇഐബി) കൊഫെപോസ ചുമത്തിയത്. കേസിലെ മറ്റുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരേയും സമാന വകുപ്പ് ചുമത്തിയിട്ടുണ്ട്.

കൊഫെപോസ ചുമത്തിയതിനാൽ രന്യ റാവു അടക്കമുള്ള പ്രതികൾക്ക് ഒരുവർഷത്തേക്ക് കേസിൽ ഇനി ജാമ്യം ലഭിക്കില്ല. ഇത്തരം കേസുകളിലെ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോൾ വീണ്ടും കളളക്കടത്തലുകളിൽ ഏർപ്പെടാതിരിക്കാനാണിത്. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ വന്നാലും ഈ നിയമമനുസരിച്ച് ജാമ്യം ലഭിക്കണമെന്നില്ല. മാർച്ച് മൂന്നിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി നടി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയും നടിയുടെ കൈവശം നിന്ന് കണ്ടെത്തിയിരുന്നു.

രന്യ റാവുവും കൂട്ടുപ്രതികളും ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ഏജൻസികൾ പുതിയ വകുപ്പുകൂടി ചുമത്തി നിർണായക നീക്കം നടത്തിയത്. ഡിജിപി കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യ റാവു. പിതാവിന്റെ പദവി മറയാക്കിയാണ് രന്യ റാവു വിമാനത്താവളംവഴി സ്വർണം കടത്തിയിരുന്നത്. ഡിജിപിയുടെ മകളായതിനാൽ നടിക്ക് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയിൽനിന്നും ഒഴിവാകാനായിരുന്നു. സ്വർണക്കടത്തിൽ ഡിജിപി രാമചന്ദ്രറാവുവിന് പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കാനായി കർണാടക സർക്കാർ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അടങ്ങിയ ഈ പ്രത്യേകസംഘം അന്വേഷണം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

TAGS: BENGALURU | GOLD SMUGGLING
SUMMARY: Cofeposo act against ranya rao in gold smuggling

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അര്‍ജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടില്‍...

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കാസറഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍...

അര്‍ബുദ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ- ബെമയും കേരള സമാജം ചാരിറ്റബിൾ...

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് മലയാളം മിഷൻ പഠനോത്സവത്തിൽ കണിക്കൊന്ന...

രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ഫോറോന ദേവാലയത്തിൽ തിരുന്നാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തിൽ...

വിദ്വേഷ പരാമര്‍ശം; ടി.ജി മോഹന്‍ദാസിന് ജാമ്യം

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാർ...

മുല്ലപ്പെരിയാര്‍ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തി; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്നാട് സംഘം

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ കനാലിലും കടുവാ സങ്കേതത്തിന് മുകളിലും...

‘ഞാൻ വന്ദേമാതരം പൂര്‍ണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ...

Related Articles

Popular Categories