ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ് നടി രന്യ റാവുവിനും, വളർത്തച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിനുമെതിരെ തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കാൻ കർണാടക ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഉത്തരവ്. രന്യ റാവു നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വെച്ചാണ് 12.56 കോടി രൂപയുടെ സ്വർണവുമായി നടി പിടിയിലാകുന്നത്. പിന്നീട് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും കണ്ടെടുത്തിരുന്നു. എന്നാൽ മകളെ തെറ്റായ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി രന്യയുടെ അമ്മ എച്ച്.പി. രോഹിണി സിവിൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജൂൺ 2 വരെ നടിക്കെതിരെ മാധ്യമങ്ങൾ വാർത്തകൾ നടത്തുന്നതിൽ നിന്ന് വിലക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത് വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ പൂർണമായും വിലക്കാൻ സാധിക്കില്ലെന്ന് പിന്നീട് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തെക്കുറിച്ച് വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും, അപകീർത്തികരമായ വാർത്തകൾ നൽകുന്നതിൽ മാധ്യമങ്ങളെ വിലക്കണമെന്നും കോടതി വ്യക്തമാക്കി.
TAGS: GOLD SMUGGLING
SUMMARY: K’taka HC directs Centre to restrain media from defamatory coverage of actress Ranya Rao, her father
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…
കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ…
തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ…