കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 240 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില വീണ്ടും 54,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു.
ഇന്നത്തെ വർധനയോടെ ഒരു പവൻ സ്വർണവില 54,080 രൂപയിലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപ വർധിച്ച് 6,760 രൂപയായി ഉയർന്നു. 24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് 264 രൂപ വർധിച്ച് 59,000 രൂപയിലേക്ക് ഉയർന്നപ്പോള്‍ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 33 രൂപ വർധിച്ച് 7,375 രൂപയിലേക്കും ഉയർന്നു.
പതിനെട്ട് കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 200 രൂപ. ഇതോടെ എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 44,248 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ വർധിച്ച് 5,531 രൂപയിലേക്കും എത്തി.
TAGS : GOLD RATES | KERALA | INCREASED
SUMMARY : Gold rate is increased
അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.…
ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു' എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി…
കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570…
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന് കണ്ടക്ടറെ പിരിച്ചുവിട്ട് കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…