തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ വൻ ഇടിവ്. പവന് 520 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 56,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില 120 രൂപ കുറഞ്ഞിരുന്നു. നിലവില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
ഡിസംബർ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടർന്നുള്ള ദിവസങ്ങളില്‍ 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്ന കാഴ്ചയാണ് വിപണിയില്‍ കാണാൻ കഴിഞ്ഞത്.
അതേസമയം വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 5840 രൂപയായി.
TAGS : GOLD RATES
SUMMARY : Gold rate is decreased
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…