മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം തട്ടിയെടുക്കല്‍ കേസില്‍ യുവാവ് പിടിയില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശി കെ പി ജൈസലാണ് (39) അറസ്റ്റിലായത്. മാര്‍ച്ച് 12ന് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലെ പ്രതിയാണ് ജൈസല്‍. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഗര്‍ഭിണിക്കു തോണിയില്‍ കയറാന്‍ ചുമല് കുനിച്ചുനല്‍കുന്ന വീഡിയോ പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് ശ്രദ്ധേയനായ ആളാണ് ജൈസല്‍.
കഴിഞ്ഞ ദിവസം തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം ജൈസലിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ജൈസലിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയ ജൈസലിനെ തിരുവനന്തപുരത്തെ ജയിലിലേക്കുതന്നെ കൈമാറുമെന്ന് പോലീസ് അറിയിച്ചു.
കൊല്ലത്ത് ഒരു കേസിൽ പിടിയിലായ പ്രതി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്നതിനിടയിലാണ് സ്വർണക്കടത്ത് കേസിലെ തെളിവെടുപ്പിനായി കരിപ്പൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേസിൽ എട്ട് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്ന് പേർ സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് ജൈസലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
The post സ്വർണ്ണം തട്ടിയെടുക്കൽ കേസ്: പ്രളയകാലത്തെ ‘രക്ഷകനെ’ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…