കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണവില 66,000 കടന്നു. ഇരുപത്തിരണ്ട് കാരറ്റിന് പവന് ഇന്ന് മാത്രം 320 രൂപയാണ് കൂടിയത്. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,790 രൂപയിലെത്തി. ഈ മാസം 14നുണ്ടായ ഗ്രാമിന് 8,230 രൂപയും പവന് 65,680 രൂപയുമെന്ന സര്‍വകാല റെക്കോര്‍ഡാണ് ഭേദിച്ചത്. വെള്ളിയാഴ്ച 65,000 രൂപ പിന്നിട്ട ശേഷം ശനിയാഴ്ചയും തിങ്കളാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില കുതിച്ചുയര്‍ന്നത്. വെള്ളി ഗ്രാമിന് 111രൂപയാണ് ഇന്നത്തെ നിരക്ക്.
ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 71,500 രൂപയോളം നല്‍കേണ്ടിവരും. അമേരിക്കയിലെ നാണയപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞതോടെ ഈ വർഷം മുഖ്യ പലിശ നിരക്ക് രണ്ട് തവണ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് പൊടുന്നനെ സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്.
<BR>
TAGS : GOLD RATES
SUMMARY : Gold price at all-time record; Pavan reached Rs 66,000
ഇടുക്കി: 2022-ല്‍ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കേസില്‍ 80 വയസ്സുള്ള ഹമീദിന് ഇടുക്കി അഡീഷണല്‍…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്‌ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ്…
കോഴിക്കോട്: കൊടിയത്തൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയില്‍ വീണ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ആലുവ തായ്ക്കാട്ടുകര സ്വദേശി കുഴിക്കണ്ടത്തില്‍ ഷിയാസിന്റെ…
കൊച്ചി: റാപ്പർ വേടന് ജാമ‍്യവ‍്യവസ്ഥയില്‍ ഇളവ്. ഗവേഷക വിദ‍്യാർഥിനിയെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതി വേടന് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ വേടന്…
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഒക്ടോബർ 25 ന് രാത്രി നഗരത്തിലെ…
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. കാബിനറ്റ് പദവി നല്‍കി അദ്ദേഹത്തെ മന്ത്രിസഭയില്‍…