ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് ശ്രീ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാല സൗജന്യ കന്നഡ പഠന ക്യാമ്പ് മെയ് ഒന്നിന് ആരംഭിക്കും. ദിവസവും ഉച്ചയ്ക്ക് രണ്ടര മണിമുതല്‍ നാലര മണി വരെയാണ് ക്ലാസ് നടത്തുന്നത്. ജോലിക്ക് പോകുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമയം ഏര്‍പ്പെടുത്തുന്നതാണ്. മെയ് 30 തീയതി ക്യാമ്പ് സമാപിക്കും. ജൂണ്‍ മാസം ഓണ്‍ലൈന്‍ ക്‌ളാസ്സുകള്‍ നല്‍കും. ഏപ്രില്‍ 30 തീയതി വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഈ പഠനക്യാമ്പില്‍ പ്രായപരിധിയില്ല.
കന്നഡ മലയാളം വിവര്‍ത്തകയും ദ്രാവിഡഭാഷാ വിവര്‍ത്തക സംഘത്തിന്റെ പ്രസിഡന്റുമായ ഡോ. സുഷമാശങ്കറിന്റെ നേതൃത്വത്തില്‍ 17 വര്‍ഷമായി സൗജന്യ കന്നഡ പഠന ക്യാമ്പുകള്‍ നടന്നുവരുന്നുണ്ട്. ഓരോ വര്‍ഷവും നൂറുകണക്കിന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി മുതലായ ഭാഷക്കാര്‍ ക്യാമ്പില്‍ നിന്നും കന്നഡ പഠിച്ചു പോകുന്നു.
പഠനത്തിനാവശ്യമായ നോട്ട്ബുക്കും മറ്റ് സാമഗ്രികളും ക്യാമ്പില്‍ സൗജന്യമായി നല്‍കുന്നതാണ്. കന്നഡ പോലെ തന്നെ മലയാളം എഴുതാനും വായിക്കാനും താല്പര്യമുള്ളവര്‍ക്ക് ഇതേ ക്യാമ്പില്‍ പ്രത്യേകം ക്ലാസുകള്‍ നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9901041889, 8147212724, 9742853241.
The post സൗജന്യ കന്നഡ പഠന ക്യാമ്പ് appeared first on News Bengaluru.
കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും…
ബെംഗളൂരു: സമന്വയ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബർ 12 ന് നടക്കും. ഷെട്ടി ഹള്ളി…
ബെംഗളൂരു: കൊല്ലം ഓച്ചിറ സ്വദേശി രോഹിണി പുരുഷോത്തമൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ ബൺ ഫാക്ടറി റോഡ്, ശ്രീരാമ ഗ്യാസ്…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു…
അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…