ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം “ഓണവില്ല് 2024” ബെന്നാര്‍ഘട്ട റോഡ് ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 20 ന് നടക്കും. രാവിലെ 7 മണി മുതല്‍ 9 മണി വരെ പൂക്കള മത്സരവും, എട്ടുമണി മുതല്‍ 9 മണി വരെ പായസം മത്സരവും നടക്കും. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
12 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, എം.പി സിഎന്‍ മഞ്ജുനാഥ്, എംഎല്‍എ മാരായ സതീഷ് കൃഷ്ണ സെയില്‍, എം കൃഷ്ണപ്പ,സതീഷ് റെഡ്ഡി, രാമോജി ഗൗഡ എംഎല്‍സി, ഗോകുലം ഗോപാലന്‍, വിവിധ ബോര്‍ഡ് ചെയര്‍മാന്‍മാരായ ജി കൃഷ്ണപ്പ ജിഎസ് മഞ്ജുനാഥ്, ഡോക്ടര്‍ തോമസ്. പി.ജോണ്‍, ഫിറോസ് എം എ, റോയ് എം രാജു തുടങ്ങിയവര്‍ പങ്കെടുക്കും. ഓണസദ്യ, മാജിക് ഷോ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശിഖ പ്രഭാകര്‍ നയിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ് എന്നിവ ഉണ്ടാകും.
<BR>
TAGS : SBMA | ONAM-2024
SUMMARY : South Bangalore Malayalee Association Onangosham on 20th
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…
കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…
ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…
ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.…
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…
പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…