Categories: KERALATOP NEWS

സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്സിന്റെ രണ്ട് ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റിനായി ഉയര്‍ന്ന യോഗ്യതയും അനുഭവസമ്പത്തും ഉള്ള ഡയാലിസിസ് നഴ്‌സുമാരില്‍ നിന്നും നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.

യോഗ്യതകള്‍: ബിഎസ്സി നഴ്സിംഗ് ബിരുദം. പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ / എലിജിബിലിറ്റി ഉണ്ടായിരിക്കണം. ഹീമോ ഡയാലിസിസ്, പെറിറ്റോണിയല്‍ ഡയാലിസിസ് സെന്ററുകളില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി അഷ്വറന്‍സ് മേഖലകളില്‍ പരിചയമുണ്ടെങ്കില്‍ മുന്‍ഗണന. മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകളുടെ അറിവ്. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാനും മനസിലാക്കാനും സാധിക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഏപ്രില്‍ 30.
അഭിമുഖം ഓണ്‍ലൈനായാകും നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടണം.


<BR>
TAGS : NORKA ROOTS | CAREER
SUMMARY : You can apply for the vacancy of a dialysis nurse in Saudi Arabia.

 

Savre Digital

Recent Posts

സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം; പോലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…

12 minutes ago

മിഥുന്റെ കുടുംബത്തിന് വീട്: മന്ത്രി വി ശിവന്‍കുട്ടി തറക്കല്ലിട്ടു

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…

13 minutes ago

അതുല്യയുടെ ദുരൂഹ മരണം; കസ്റ്റഡിയിലായ സതീഷിന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…

1 hour ago

അഭ്യൂഹങ്ങൾക്ക് വിരാമം; ജോസ് കെ മാണി പാലായില്‍ തന്നെ ജനവിധി തേടും

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…

1 hour ago

മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്; മൊബൈല്‍ ആപ്പ് തയ്യാറാക്കി ബെവ്‍കോ

തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച്‌ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…

2 hours ago

ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച്‌ കത്തിയമര്‍ന്നു

മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…

2 hours ago