ബെംഗളൂരു: ബെംഗളൂരുവിലെ സൗഭാഗ്യ സൂപ്പർമാർക്കറ്റ് ആൻറ് ട്രേഡേർസ് സംരംഭങ്ങളുടെ സ്ഥാപകനും പൊതു പ്രവർത്തകനുമായ തലശ്ശേരി പാനൂർ മാക്കൂല്‍പീടിക സഫ്വാന വില്ലയിൽ യൂസഫ് ഹാജി (67) അന്തരിച്ചു. കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച ശേഷം വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. 55 വർഷത്തോളമായി ബെംഗളൂരുവിലെ ഈജിപുര വിജിഎസ് ലേ ഔട്ടിലായിരുന്നു താമസം.
എഐകെഎംസിയ്ക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയുടെ വൈസ് പ്രസിഡണ്ടാണ്. എഐകെഎംസി കോറമംഗല ഏരിയ മുഖ്യ രക്ഷാധികാരിയും, ബാംഗ്ലൂർ മർച്ചൻ്റ് അസോസിയേഷൻ കോറമംഗല സോൺ പ്രസിഡണ്ടുമാണ്.
ഭാര്യ: റാബിയ, മക്കൾ: അബ്ദുൾ സമദ്, സഫ്വാന. മരുമക്കൾ: നസീബ, മുഹമ്മദ് ഷാബിത്ത്. സംസ്കാരം തിങ്കളാഴ്ച രാത്രി 9 ന് മാക്കൂല്‍പീടിക ജുമാ മസ്ജിദിൽ നടക്കും.
<br>
TAGS : OBITUARY
2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…
കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…
ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…
ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ ലഭിച്ചേക്കും.മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ.തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ഇന്ന്…