ബെംഗളൂരു : മുൻ എം.എൽ.എ.യും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമായ സൗമ്യാ റെഡ്ഡിയെ കർണാടക മഹിളാ കോൺഗ്രസ് പ്രസിഡന്റായി എ.ഐ.സി.സി. നിയമിച്ചു. 2018 നവംബർ മുതൽ പ്രസിഡന്റായിരുന്ന പുഷ്പാ അമർനാഥ് സ്ഥാനമൊഴിയുന്നതിനാലാണ് സൗമ്യാ റെഡ്ഡിയെ നിയമിച്ചത്. സൗമ്യാ റെഡ്ഡിയെ അധ്യക്ഷയായി നിയമിക്കുക വഴി അടുത്ത് നടക്കാനിരിക്കുന്ന ബിബിഎംപി തിരഞ്ഞെടുപ്പില്‍ ബെംഗളൂരുവിലെ വോട്ടർമാരിൽ പകുതിയോളം വരുന്ന സ്ത്രീ വോട്ടർമാരുടെ പിന്തുണ അനുകൂലമാക്കാം എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.
ആർവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിഇ (കെമിക്കൽ എഞ്ചിനീയറിംഗ്) ബിരുദപഠനത്തിന് ശേഷം ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എംഎസ് (എൻവയോൺമെൻ്റൽ ടെക്നോളജി) പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയനഗർ മണ്ഡലത്തില്‍ നിന്നും, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
<BR>
TAGS : CONGRESS | SOUMYA REDDY
SUMMARY : Soumya Reddy is the president of the Karnataka Mahila Congress
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…