Categories: KARNATAKA

സർക്കാർ ഉദ്യോഗസ്ഥന്റെ മരണം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: അഴിമതി കാട്ടിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ജീവനക്കാരനും ശിവമോഗ സ്വദേശിയുമായ ചന്ദ്രശേഖരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ചന്ദ്രശേഖരൻ്റെ ഭാര്യയുടെ പരാതിയിൽ കെഎംവിഎസ്ടിഡിസി മാനേജിങ് ഡയറക്ടർ ജെ.ജി.പബ്മനാഭ്, അക്കൗണ്ടൻ്റ് പരശുരാമ ദുർഗന്നനവർ, യൂണിയൻ ബാങ്ക് മാനേജർ സുചിസ്മിത രാവുൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

അടുത്തിടെ ചന്ദ്രശേഖറിനെതിരെ അഴിമതിയാരോപണം ഉയർന്നിരുന്നു. 85 കോടിരൂപ വകമാറ്റി ചെലവഴിച്ചുവെന്നായിരുന്നു ആരോപണം. തിങ്കളാഴ്ച രാവിലെ പുറത്തുപോയ ബന്ധുക്കൾ മടങ്ങിയെത്തിയതോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിനുപിന്നിലെന്നും തന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കോർപ്പറേഷനിലെ അഴിമതിയെക്കുറിച്ചും മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചും പരാമർശിക്കുന്ന ആറ് പേജുള്ള മരണക്കുറിപ്പിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Savre Digital

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കുരുക്ക്; പരാതിക്കാരുടെ ഭര്‍ത്താവ് രംഗത്ത്

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പുതിയ തിരിവ്. രാഹുല്‍ തന്റെ കുടുംബജീവിതം തകർത്തുവെന്നും താൻ ഇല്ലാത്ത…

14 minutes ago

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരാനെന്ന് കോടതി

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍…

1 hour ago

കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ…

2 hours ago

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന്…

3 hours ago

എറണാകുളത്ത് ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്ത് അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ഊ​ബ​ർ കാ​ർ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി 64കാ​ര​ന് ദാ​രു​ണാ​ന്ത്യം. ക​ള​മ​ശേ​രി സ്വ​ദേ​ശി​യാ​യ…

4 hours ago

അശ്ലീല ഉള്ളടക്കം: എക്‌സിന് നോട്ടീസയച്ച്‌ കേന്ദ്രം

ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്‌സിന് നോട്ടീസയച്ച്‌ കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…

4 hours ago