ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്. ജീവനക്കാര്‍ പുകവലിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൂർണമായും നിരോധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുകവലിക്കെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് നടപടി.
പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഡിപിഎആര്‍) ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. പൊതു ഓഫീസുകള്‍ക്കുള്ളില്‍ ജീവനക്കാര്‍ സിഗരറ്റ്, ഗുട്ക, പാന്‍ മസാല എന്നിവയുള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് ഓഫീസുകളിലും പരിസരങ്ങളിലും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് കർശനമായി നിരോധിക്കാനാണ് സർക്കാർ നീക്കം. വൈകാതെ പൊതുസ്ഥലങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിരോധിക്കാൻ നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TOBACCO BAN
SUMMARY: Karnataka Government Bans Staff From Using Tobacco Products Inside Offices
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…