ബെംഗളൂരു: സർക്കാർ കരാറുകളിൽ ന്യുനപക്ഷത്തിൽ പെട്ട എല്ലാ വിഭാഗക്കാർക്കും അർഹമായ ആനുകൂല്യം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സർക്കാർ കരാറുകളിൽ ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനെതിരെ ബിജെപി ഉന്നയിച്ച എതിർപ്പുകൾ വസ്തുതകൾ പരിശോധിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗികമായി എതിർക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നയങ്ങളെ ബിജെപി ഇഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളെ ഉയർത്തുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കണമെന്നാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നത്. പിന്നാക്കം നിൽക്കുന്നവർ സാമ്പത്തികമായി ഉന്നതി പ്രാപിക്കുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. കരാറുകളിൽ നാല് ശതമാനം സംവരണം എന്നത് മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്നും എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ബാധകമാണെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു.
സംവരണ നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പ്രീണന രാഷ്ട്രീയം പയറ്റുകയാണെന്നായിരുന്നു ഈ തീരുമാനത്തോടുള്ള ബിജെപി പ്രതികരണം. ഇതിന് പിന്നാലെയാണ് ഡി.കെ ശിവകുമാറിന്റെ പ്രതികരണം.
TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Reservation applicable for all those deserves, says dk
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…