ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗത്തിന് സംവരണം നൽകുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. രണ്ട് കോടി രൂപയില്‍ താഴെയുള്ള സിവില്‍ ജോലികള്‍ക്കും ഒരു കോടി രൂപയില്‍ താഴെയുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും സംഭരണത്തിനും നാല് ശതമാനം സംവരണം അനുവദിക്കുന്നതാണ് ബില്‍. സംസ്ഥാനത്ത് ഒബിസി സമുദായങ്ങള്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിനും നിലവിലുള്ള സംവരണത്തിന് പുറമെയാണിത്.
മാര്‍ച്ച് 14ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ബില്ലിന് അംഗീകാരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് നിയമ-പാര്‍ലമെന്ററി കാര്യമന്ത്രി എച്ച്. കെ. പാട്ടീല്‍ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. മാര്‍ച്ച് ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം പട്ടിക ജാതിക്കാര്‍ക്ക് 17.5 ശതമാനം, പട്ടിക വര്‍ഗക്കാര്‍ക്ക് 6.5 ശതമാനം, കാറ്റഗറി 1ല്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നാല് ശതമാനം 2എ വിഭാഗത്തില്‍ ഒബിസി വിഭാഗത്തിന് 15 ശതമാനം എന്നിങ്ങനെയാണ് സംവരണം നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ മുസ്ലീങ്ങള്‍ക്ക് ഇനി മുതല്‍ 2ബിയിലെ ഒബിസി വിഭാഗത്തില്‍ സംവരണം ലഭിക്കും.
ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങൾക്ക് സർക്കാർ കരാർ ലഭിക്കുന്നതിൽ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന് കാര്യം ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗം സിദ്ധരാമയ്യ സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നു. ഉപരിസഭയായ കൗൺസിലിൽ കൂടി ഭേദഗതി പാസായാലേ തീരുമാനം നടപ്പിലാക്കാനാവൂ.
TAGS: KARNATAKA | RESERVATION
SUMMARY: Karnataka govt introduces Bill to provide 4% quota for Muslims in govt tenders
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…