ബെംഗളൂരു: സർക്കാർ കരാറുകളിലെ സംവരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവകാശമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നിർമ്മാണ കരാറുകളിൽ സംവരണം മുസ്ലിം വിഭാഗത്തിന് മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെടിപിപി നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡി.കെ. ശിവകുമാർ രംഗത്തെത്തിയിരിക്കുന്നത്. സംവരണം ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്രിസ്ത്യാനികൾ, ജൈനർ, പാഴ്സികൾ, സിഖുകാർ എന്നിവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കുമെന്ന് ഡി. കെ. പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നിർമ്മാണ കരാറുകളിൽ സംവരണം നൽകാനുള്ള നിയമഭേദഗതി നടത്തിയതും ശിവകുമാർ ചൂണ്ടിക്കാണിച്ചു.
2 കോടി രൂപയിൽ താഴെയുള്ള പദ്ധതികൾക്കാണ് സംവരണം ബാധകമാകുകയെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ പദ്ധതികൾക്ക് സംവരണം ബാധകമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA
SUMMARY: Reservation applicae for all those eligibles, says dk
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്സ്പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന് ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…