ബെംഗളൂരു: കോപ്പാളിലെ സർക്കാർ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഗാപുര ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഒന്നുമുതൽ ആറുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഛർദിയും വയറിളക്കവുമുണ്ടായത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിൽ ഇതിനു മുമ്പും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിലെയും ആരോഗ്യവകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തി കുട്ടികൾക്ക് വിതരണംചെയ്ത ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപിൾ ശേഖരിച്ചു.
ഇത് പരിശോധനക്ക് അയച്ചതായും റിപ്പോർട്ട് വന്ന ശേഷം നടപടി എടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തിൽ 20 വിദ്യാർഥികളെ പ്രാഥമികചികിത്സ നൽകി വീട്ടിലേക്കയച്ചെങ്കിലും 15 വിദ്യാർഥികൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
The post സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: 2025ലെ കേരള പുരസ്കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…